മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: സർക്കാർ തീരുമാനത്തിനെതിരെ നൽകിയ ഹരജികൾ കോടതി തള്ളി
പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്.
നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നൽകിയ ഹരജികൾ കോടതി തള്ളി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്.
കേസ് തുടരുന്നതിൽ കാര്യമില്ലെന്നും പിൻവലിക്കാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹരജിക്കാർക്ക് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും പൊതുപണം ഉൾപ്പെട്ട കേസല്ലാത്തതിനാൽ ഹരജിക്കാർക്ക് ഇടപെടാനാവില്ലെന്നും സർക്കാർ വാദിച്ചു. മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ജയിംസ് മാത്യു, പൊതു പ്രവർത്തകനായ എ.എ. പൗലോസ് എന്നിവർ നൽകിയ ഹരജികളാണ് തള്ളിയത്.
മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. ഇന്‍കംടാക്സ് നടത്തിയ പരിശോധനക്കിടെയാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് വനംവകുപ്പിന് കൈമാറി കേസെടുക്കുകയായിരുന്നു. 2012ലാണ് സംഭവം നടന്നത്. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാൻ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് അനുമതി നല്‍കിയിരുന്നു.
പിന്നീട് കേസ് പിന്‍വലിക്കാന്‍ എതിര്‍പ്പില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ തീരുമാനത്തിനെതിരെ നല്‍കിയ ഹരജികളാണ് കോടതി തള്ളിയത്. അപ്പീല്‍ നല്‍കുമെന്ന് ഹരജിക്കാര്‍ പറഞ്ഞു.
Summary- Petitions against withdrawal of ivory case against actor Mohanlal rejected
Adjust Story Font
16