എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി; എം.ടിയുമായി ഉണ്ടായിരുന്നത് വൈകാരിക അടുപ്പം: മോഹൻലാൽ
ഇന്ന് പുലർച്ചെയോടെയാണ് എം.ടിക്ക് അന്തിമോപചാരമർപ്പിക്കാൻ മോഹൻലാൽ 'സിതാര'യിലെത്തിയത്.
കോഴിക്കോട്: തനിക്ക് വൈകാരികമായ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു എം.ടി വാസുദേവൻ നായരെന്ന് നടൻ മോഹൻലാൽ. കോഴിക്കോട്ട് എം.ടിയുടെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. ഇന്ന് പുലർച്ചെയോടെയാണ് മോഹൻലാൽ 'സിതാര'യിലെത്തിയത്.
എം.ടിയുടെ രണ്ട് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. അവസാനമായി ഓളവും തീരവും എന്ന സിനിമയിലാണ് അഭിനയിച്ചത്. തന്നോട് വലിയ സ്‌നേഹമായിരുന്നു. വൈകാരികമായ അടുപ്പമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഇന്ത്യയിൽ അറിയപ്പെടുന്ന സാഹിത്യകാരനാണ് എം.ടി. തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ്. തന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം എത്തിയിരുന്നുവെന്നും മോഹൻലാൽ അനുസ്മരിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു എം.ടിയുടെ അന്ത്യം. ഇന്ന് വൈകിട്ട് നാല് വരെ കോഴിക്കോട്ട് അദ്ദേഹത്തിന്റെ വസതിയായ സിതാരയിൽ പൊതുദർശനമുണ്ടാകും. അഞ്ച് മണിക്ക് മാവൂർ റോഡ് ശ്മാശനത്തിലാണ് സംസ്‌കാരം.
Adjust Story Font
16