Quantcast

വേടനെതിരായ ലൈംഗികപീഡന ആരോപണം: നേറ്റീവ് ഡോട്ടര്‍ ചിത്രീകരണം നിര്‍ത്തിവെച്ചതായി മുഹ്‌സിന്‍ പരാരി

തൈക്കുടം ബ്രിഡ്​ജ്​ അംഗവും സംഗീത സംവിധായകനുമായ ഗോവിന്ദ്​ വസന്ത,ഗായകരായ ചിൻമയി, അറിവ്​ തുടങ്ങിയവരും ആൽബത്തി​െൻറ ഭാഗമാണ്​.

MediaOne Logo

Web Desk

  • Published:

    12 Jun 2021 4:36 PM GMT

വേടനെതിരായ ലൈംഗികപീഡന ആരോപണം: നേറ്റീവ് ഡോട്ടര്‍ ചിത്രീകരണം നിര്‍ത്തിവെച്ചതായി മുഹ്‌സിന്‍ പരാരി
X

കൊച്ചി: റാപ്പർ വേടനെതിരേ ലൈംഗിക പീഡന ആരോപണം ഉയർന്ന പശ്​ചാത്തലത്തിൽ 'ഫ്രം എ നേറ്റീവ്​ ഡോട്ടർ' എന്ന മ്യൂസിക്​ വീഡിയോ പദ്ധതി നിർത്തിവയ്​ക്കുന്നതായി സംവിധായകൻ മുഹ്​സിൻ പരാരി. തന്റെ ഇൻസ്​റ്റഗ്രാം അകൗണ്ടിലൂടെയാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​. 'ദി റൈറ്റിങ്​ കമ്പനി'യുടെ ബാനറിൽ നിർമിക്കുന്ന മലയാളം ഹിപ്പ്​ഹോപ്പ്​ ആൽബമാണ്​ ഫ്രം എ നേറ്റീവ്​ ഡോട്ടർ. ഇതിൽ പ്രധാന ഗായകനാണ്​ വേടൻ.

വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിര്‍ത്തിവെക്കുകയാണെന്നാണ് ആൽബം സംവിധായകൻകൂടിയായ മുഹ്​സിൻ പരാരി പറയുന്നത്​​. വേടനെതിരായ ആരോപണം ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും സംഭവത്തിൽ അടിയന്തിര ഇടപെടലും പരിഹാരവും ആവശ്യമാണെന്നും മുഹ്​സിൻ കുറിച്ചു. 'നേറ്റീവ് ബാപ്പ','ഫ്യൂണറൽ ഓഫ്‌ എ നേറ്റീവ്​ സൺ' എന്നീ സംഗീത ആൽബങ്ങൾക്കു ശേഷമാണ് റൈറ്റിങ്​ കമ്പനി പുതിയ ആൽബം നിർമിക്കാൻ തീരുമാനിച്ചത്​.

തൈക്കുടം ബ്രിഡ്​ജ്​ അംഗവും സംഗീത സംവിധായകനുമായ ഗോവിന്ദ്​ വസന്ത,ഗായകരായ ചിൻമയി, അറിവ്​ തുടങ്ങിയവരും ആൽബത്തി​െൻറ ഭാഗമാണ്​. മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ ഹിപ്പ് ഹോപ്പ് മ്യൂസിക്ക് ആൽബമായാണ്​ നേറ്റീവ് ബാപ്പ അറിയപ്പെടുന്നത്​. നടൻ മാമുക്കോയ ആണ്​ ആൽബത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്​തത്​.

TAGS :

Next Story