Quantcast

നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസ്; രഹസ്യമൊഴികളുടെ പകര്‍പ്പ് ലഭിച്ചശേഷം അറസ്റ്റ്

പ്രാഥമിക മൊഴിയും വിശദമൊഴിയും ഉണ്ടെങ്കിലും രഹസ്യമൊഴിയിലെ കാര്യങ്ങളാണ് പ്രധാനമായും ബലാത്സംഗക്കേസുകളിൽ നിർണായകമാവുക

MediaOne Logo

Web Desk

  • Published:

    31 Aug 2024 12:52 AM GMT

Mollywood arrest
X

കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസുകളിലെ രഹസ്യമൊഴികളുടെ പകർപ്പുകൾക്കായി കാത്ത് പൊലീസ്. പകർപ്പുകൾ ലഭിച്ചശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കൂ.

നടന്മാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെയുള്ള കേസുകളിലാണ് ഇതുവരെ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴിയിലെ കാര്യങ്ങളും പരാതിയിലെയും പൊലീസിന് നൽകിയ വിശദമൊഴിയിലെയും കാര്യങ്ങളും ഒന്നാണെങ്കിൽ മാത്രമേ അറസ്റ്റിനെക്കുറിച്ച് പൊലീസ് ആലോചിക്കൂ.

പ്രാഥമിക മൊഴിയും വിശദമൊഴിയും ഉണ്ടെങ്കിലും രഹസ്യമൊഴിയിലെ കാര്യങ്ങളാണ് പ്രധാനമായും ബലാത്സംഗക്കേസുകളിൽ നിർണായകമാവുക. സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കഴിയാത്തതും അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. പരാതി നൽകിയ നടി ബംഗാളിലായതിനാലാണ് മൊഴിയെടുക്കൽ നീണ്ടുപോകുന്നത്.



TAGS :

Next Story