Quantcast

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മൊമെന്‍റോയും വിതരണം ചെയ്തു

ആൾ കേരളാ മാർബിൾ ആന്‍റ് ടൈൽസ് വർക്കേഴ്‌സ് അസോസിയേഷന്റെ വെൽഫയർ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    28 May 2023 2:43 PM

Published:

28 May 2023 2:27 PM

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മൊമെന്‍റോയും വിതരണം ചെയ്തു
X

കോഴിക്കോട്: ആൾ കേരളാ മാർബിൾ ആന്‍റ് ടൈൽസ് വർക്കേഴ്‌സ് അസോസിയേഷന്റെ വെൽഫയർ സൊസൈറ്റി കോഴിക്കോട് ജില്ലയിലെ തൊഴിലാളികളുടെ 8,9,10 കുട്ടികൾക്കുള്ള പഠനോപകരണങ്ങളും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മൊമെന്‍റോയും വിതരണം ചെയ്തു.

എം.എല്‍.എ ശ്രീമതി കെ.കെ രമ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ലാ പ്രസിഡന്റ് പ്രജീഷ് കോട്ടപ്പള്ളി സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി വടകര അദ്ധ്യക്ഷത വഹിച്ചു. ഷമേജ് ചോറേട്, സജീവൻ കല്ലേരി, സതീഷ് വടകര, ജോസ് കൊയിലാണ്ടി, വിജേഷ് പേരാമ്പ്രാ, ബാലകൃഷ്ണൻ പുറക്കാട്, സുരേന്ദ്രൻ മണിയൂർ, എന്നിവർ സംസാരിച്ചു. മനോഹരൻ ഒഞ്ചിയം ചടങ്ങിന് നന്ദി പറഞ്ഞു

TAGS :

Next Story