Quantcast

കുരങ്ങുവസൂരി:സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും

കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘം ഡൽഹിയിലേക്ക് മടങ്ങും

MediaOne Logo

Web Desk

  • Updated:

    2022-07-18 01:33:55.0

Published:

18 July 2022 1:28 AM GMT

കുരങ്ങുവസൂരി:സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും
X

തിരുവനന്തപുരം: കുരങ്ങുവസൂരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. രോഗി ചികിത്സയിലുള്ള ആശുപത്രിയിലും കൊല്ലത്തും എത്തി സംഘം സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പിന്റെ ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചു.

ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘം ഡൽഹിയിലേക്ക് മടങ്ങും. ശേഷം വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നൽകും. അതെസമയം കുരങ്ങ് വസൂരിക്കെതിരായ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുകയാണ് സംസ്ഥാന സർക്കാർ. വിമാനത്താവളങ്ങളിൽ ആരോഗ്യ വകുപ്പ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. വിദേശത്ത് നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെൽപ് ഡെസ്‌ക്. രോഗിയുടെ കൃത്യമായ റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തിൽ സമ്പർക്കപ്പട്ടികയും തയ്യാറാക്കി കഴിഞ്ഞു.

ഇന്ന് ഉച്ചയോടെയാകും കേന്ദ്ര സംഘം ആരോഗ്യമന്ത്രിയെ കാണുക. നിലവിലെ ചികിത്സാ രീതിയും പ്രവർത്തനങ്ങളും സംഘം വിലയിരുത്തി. ആരോഗ്യ പ്രവർത്തകർക്കുള്ള മാനദണ്ഡത്തിൽ ആവശ്യമായ നിർദേശങ്ങളും സംഘം നൽകും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രോഗി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലും രോഗിയുടെ നാടായ കൊല്ലത്തും സംഘം നേരിട്ടെത്തിയിരുന്നു.

TAGS :

Next Story