മോന്‍സണ്‍ ഭൂമി തട്ടിപ്പ് കേസിലും പ്രതി; പാലാ സ്വദേശിയില്‍ നിന്നും ഒരു കോടി 72 ലക്ഷം രൂപ തട്ടിയെടുത്തു
വയനാട് ബീനാച്ചി എസ്റ്റേറ്റിൽ ഭൂമി നൽകാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവ് ശ്രീധരനെ വഞ്ചിച്ചെന്നാണ് കേസ്
പുരാവസ്തു ഇടപാടിൽ അറസ്റ്റിലായ മോൻസൺ മാവുങ്കല്‍ ഭൂമി തട്ടിപ്പ് കേസിലും പ്രതി. വയനാട് ബീനാച്ചി എസ്റ്റേറ്റിൽ ഭൂമി നൽകാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവ് ശ്രീധരനെ വഞ്ചിച്ചെന്നാണ് കേസ്. ഒരു കോടി 72 ലക്ഷം മോൺസൺ തട്ടിയെടുത്തെന്ന് രാജീവ് ശ്രീധരൻ പറഞ്ഞു.
മോൻസന്‍റെ സഹായി ജോഷിയുടെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. 50 ലക്ഷം നൽകാമെന്ന് പറഞ്ഞ് 14 കാറുകളും തട്ടിയെടുത്തതായും പരാതി നൽകി. രണ്ട് കേസിലും ക്രൈംബ്രാഞ്ച് മോൻസന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മോന്‍സണെതിരെ ഒരു ആശാരി കൂടി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയാണ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. വിഷ്ണുവിന്‍റെ വിശ്വരൂപം ഉൾപ്പെടെ 3 പ്രതിമകൾ മോന്‍സണ് നൽകി. 80 ലക്ഷം രൂപക്കായിരുന്നു കരാറെങ്കിലും 7.3 ലക്ഷമാണ് തനിക്ക് ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ നിജസ്ഥിതി ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.
അതേസമയം മോൻസണെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടക്കുന്ന വിവരം ഡി.വൈ.എസ്.പി ചോർത്തി നൽകിയെന്ന് പരാതിക്കാർ ആരോപിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രാജ്മോഹനാണ് വിവരങ്ങള്‍ മോൻസണ് ചോർത്തി നൽകിയത്. ഡി.വൈ.എസ്.പിയും മോൻസണും തമ്മിലുള്ള ഫോൺ സംഭാഷണം പരാതിക്കാർ പുറത്തുവിട്ടു.
Adjust Story Font
16