Quantcast

മോൻസൻ മാവുങ്കൽ വനംവകുപ്പിന്‍റെ കസ്റ്റഡിയിൽ

ഇന്ന് വൈകിട്ട് വരെയാണ് കോടതി മോൻസണെ കസ്റ്റഡിയിൽ വിട്ടുനൽകിയത്

MediaOne Logo

Web Desk

  • Published:

    6 Nov 2021 1:03 AM

മോൻസൻ മാവുങ്കൽ വനംവകുപ്പിന്‍റെ കസ്റ്റഡിയിൽ
X

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ. മോൻസണ്‍ താമസിച്ചിരുന്ന കലൂരിലെ വീട്ടിൽനിന്ന് ആനക്കൊമ്പും തിമിംഗലത്തിന്‍റെ അസ്ഥിയും കണ്ടെത്തിയ കേസിലെ തുടരന്വേഷണത്തിനാണ് കോടനാട് വനംവകുപ്പ് മോൻസണെ കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മോൻസന്‍റെ കലൂരിലെ വീട്ടിലും വാഴക്കാലയിലെ സുഹൃത്തിന്‍റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്ന് വൈകിട്ട് വരെയാണ് കോടതി മോൻസണെ കസ്റ്റഡിയിൽ വിട്ടുനൽകിയത്.

കഴിഞ്ഞ ദിവസം മോന്‍സണെതിരെ ഒരു തട്ടിപ്പ് കേസു കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജിന്‍റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. നാല് പുരാവസ്തുക്കള്‍ വില്‍ക്കാനേപ്പിച്ചശേഷം 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. മകളുടെ വിവാഹത്തിനായി 15 ലക്ഷം രൂപ മോന്‍സന്‍ തന്‍റെ പക്കല്‍ നിന്ന് വാങ്ങിയതായി ഇയാള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പുരാവസ്തുക്കള്‍ വിറ്റഴിയ്ക്കുന്നതിനുള്ള മുന്‍കൂര്‍ തുകയാണ് കൈപ്പറ്റിയതെന്ന് പരാതിയില്‍ പറയുന്നത്.

TAGS :

Next Story