ഇന്ന് റമദാന്‍ വ്രതാരംഭം; പ്രാര്‍ഥനയോടെ വിശ്വാസികള്‍
ദാനദർമ്മങ്ങള്‍ വർധിക്കുന്ന മാസം കൂടിയാണ് റമദാന്‍
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഇന്ന് റമദാന്‍ വ്രതാരംഭം. വ്രതം അനുഷ്ടിച്ച് ആരാധനാ കർമ്മങ്ങൾ അധികരിപ്പിച്ച് ഇസ് ലാമിക വിശ്വാസികള്‍ ആത്മസംസ്കരണത്തിനായി പരിശ്രമിക്കുന്ന മാസം. ദാനദർമ്മങ്ങള്‍ വർധിക്കുന്ന മാസം കൂടിയാണ് റമദാന്‍.
ചന്ദ്രപ്പിറ ഇന്നലെ ആകാശത്ത് ദർശിച്ചതോടെ വിശ്വാസികള്‍ റമദാനിന്‍റെ പുണ്യദിനങ്ങളിലേക്ക് പ്രവേശിച്ചു. ഇന്നലെ രാത്രി തറാവീഹ് നമസ്കാരത്തോടെ കർമങ്ങള്‍ തുടങ്ങിയ വിശ്വാസികള്‍ ഇന്ന് ആദ്യവ്രതം അനുഷ്ടിക്കുകയാണ്. ഖുർആന്‍ അവതരിച്ച മാസമാണ് റമദാന്‍. നൊയമ്പിനും നമസ്കാരത്തിനും ഒപ്പം ഖുർആന്‍ പാരായണത്തിനും പഠനത്തിനും വിശ്വാസികള്‍ കൂടുതല്‍ സമയം കണ്ടെത്തും.
അഞ്ചുനേരത്തെ നമസ്കാരങ്ങള്‍ക്കായി പള്ളികളില്‍ കൂടുതലായി എത്തുന്ന വിശ്വാസികള്‍ രാത്രിയില്‍ പ്രത്യേക നമസ്കാരത്തിനും കൂട്ടത്തോടെ എത്തും. പുണ്യങ്ങള്‍ക്ക് എഴുപതിരട്ടി പ്രതിഫലം ലഭിക്കുമെന്ന വിശ്വസിക്കുന്ന മാസത്തില്‍ ദാനധർമ്മങ്ങള്‍ നല്‍കാനും റിലീഫ് പ്രവർത്തനങ്ങള്‍ക്കും വിശ്വാസികള്‍ സമയം വിനിയോഗിക്കും.
Adjust Story Font
16