മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
മൂവാറ്റുപുഴ നഗരസഭയിലെ മുഴുവൻ തെരുവ് നായകൾക്കും നാളെയും മറ്റന്നാളുമായി വാക്സിനേഷൻ നൽകാൻ തീരുമാനം.
കൊച്ചി: മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷിച്ചു വരികെയാണ് ഇന്നലെ നായ ചത്തത്. കടിയേറ്റ എട്ട് പേർക്കും രണ്ട് തവണ വാക്സിൻ നൽകിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു. നായ സഞ്ചരിച്ച പ്രദേശത്തെ നായകൾക്ക് വാക്സിനേഷൻ നടത്തും. മൂവാറ്റുപുഴ നഗരസഭയിലെ മുഴുവൻ തെരുവ് നായകൾക്കും നാളെയും മറ്റന്നാളുമായി വാക്സിനേഷൻ നൽകാൻ തീരുമാനം. കൗണ്‍സിൽ യോഗത്തിലാണ് തീരുമാനമായത്. നാളെ രാവിലെ ആറ് മണിക്ക് വാക്സിനേഷൻ ആരംഭിക്കും. വാക്സിനേഷനായി കോട്ടയത്ത് നിന്നും വിദഗ്ധ സംഘമെത്തുമെന്നും നഗരസഭ അറിയിച്ചു. പേ വിഷ ബാധ സ്ഥിരീകരിച്ച നായ സഞ്ചരിച്ച നാല് വാർഡുകളിലെ തെരുവുനായകളെ പിടികൂടി നിരീക്ഷിക്കാനും തീരുമാനം. കടിയേറ്റവരിൽ വഴിയാത്രക്കാരും കുട്ടികളും ഉണ്ട്.
തെരുവുനായ ആണ് ആക്രമിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് ആക്രമിച്ചത് തെരുവുനായ് അല്ലെന്നും സ്വകാര്യ വ്യക്തിയുടെ വളര്‍ത്തു നായ ആണെന്നും നഗരസഭ വ്യക്തമാക്കിയത്.
Adjust Story Font
16