കടലുകാണിപാറ കാണാന്‍ പോയ വിദ്യാര്‍ഥികള്‍ക്കു നേരെ സദാചാര ആക്രമണം
കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതായി മര്‍ദനമേറ്റ കുട്ടികളുടെ മാതാപിതാക്കള്‍
തിരുവനന്തപുരം: കിളിമാനൂരില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി. കടലുകാണിപാറ കാണാന്‍ പോയ മൂന്ന് വിദ്യാര്‍ഥികളെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചു. മാതാപിതാക്കള്‍ സംഭവ സ്ഥലത്ത് എത്തിയതിന് ശേഷമാണ് വിദ്യാർഥികളെ വിട്ടയച്ചത്.
വിദ്യാര്‍ഥികളെ കഴുത്തിന് കുത്തിപ്പിച്ച സംഘം അസഭ്യം പറയുകയും വാഹനങ്ങളുടെ താക്കോല്‍ കൈവശപ്പെടുത്തുകയും ചെയ്തു. മനു മഹേഷ്, ജെറിന്‍ രാജ്, ഗംഗദത്ത് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ട് നാലരയോടു കൂടിയായിരുന്നു സംഭവം.
കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതായി മര്‍ദനമേറ്റ കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
Summary- Moral policing against students in Thiruvananthapuram
Adjust Story Font
16