Quantcast

തിരുവനന്തപുരത്ത് വീണ്ടും സദാചാര ഗുണ്ടായിസം; യുവതിക്കും ഭർത്താവിനും മർദനം, ഒരാൾ പിടിയിൽ

ജോലി കഴിഞ്ഞ് മടങ്ങവെ സ്വകാര്യ മെഡിക്കൽ കോളജിൽ നഴ്സായ യുവതിക്കും ഭർത്താവിനുമാണ് മർദനമേറ്റത്

MediaOne Logo

Web Desk

  • Published:

    3 May 2022 10:30 AM GMT

തിരുവനന്തപുരത്ത് വീണ്ടും സദാചാര ഗുണ്ടായിസം; യുവതിക്കും ഭർത്താവിനും മർദനം, ഒരാൾ പിടിയിൽ
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സദാചാര ഗുണ്ടായിസമെന്ന് പരാതി. സ്വകാര്യ മെഡിക്കൽ കോളജിൽ നഴ്സായ യുവതിക്കും ഭര്‍ത്താവിനുമാണ് മര്‍ദനമേറ്റത്. ജോലി കഴിഞ്ഞ് മടങ്ങവെ വെ‍ഞ്ഞാമൂട്ടില്‍വെച്ച് മൂന്ന് പേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചത്.

ഇന്നലെ രാത്രി എട്ടോടുകൂടിയാണ് സംഭവം. കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് സ്വദേശി മോഹനനാണ് പിടിയിൽ. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേർക്കായി തെരച്ചിൽ ആരംഭിച്ചു.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് തിരുവനന്തപുരത്ത് നിന്ന് സദാചാര ഗുണ്ടായിസത്തിനെതിരെ പരാതി ഉയരുന്നത്. കടലുകാണിപ്പാറ കാണാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. മൂന്ന് വിദ്യാര്‍ഥികളെ മൂന്ന് പേരടങ്ങുന്ന സംഘം തടഞ്ഞുവെക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഈ കേസിലെ പ്രതികളെ ഇന്നലെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story