മുണ്ടക്കൈയിൽ തിരച്ചിലിനായി കൂടുൽ കഡാവർ നായകളെ എത്തിച്ചു
16 കഡാവർ നായകളാണ് പരിശോധനക്കായി ഇറങ്ങുന്നത്.
വയനാട്: ദുരന്തഭൂമിയായ മുണ്ടക്കൈയിലും ചൂരൽ മലയിലും തിരച്ചിലിനായി കൂടുതൽ കഡാവർ നായകളെ എത്തിച്ചു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് നായകളെ എത്തിച്ചത്. 16 കഡാവർ നായകളാണ് പരിശോധനക്കായി ഇറങ്ങുന്നത്.
ഇടുക്കി ഡോഗ് സ്‌ക്വാഡിലെ എയ്ഞ്ചൽ എന്ന നായയും ഇന്ന് തിരച്ചിലിനുണ്ടാവും. കഴിഞ്ഞ ദിവസം മലപ്പുറത്തായിരുന്നു എയ്ഞ്ചൽ തിരച്ചിൽ നടത്തിയിരുന്നത്. മറ്റു നായകൾക്ക് പരിക്കേറ്റതോടെയാണ് എയ്ഞ്ചൽ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം തിരച്ചിലിനിറങ്ങിയ മായക്കും മർഫിക്കും കാലിന് പരിക്കേറ്റിരുന്നു. ഇവ ചികിത്സയിലാണ്. ഇരുവരും ഇതുവരെ 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അതിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം വീണ്ടും ഉയരുകയാണ്. 358 പേർ മരിച്ചതായാണ് ഒടുവിൽ സ്ഥിരീകരിച്ചത്. ഇന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. രണ്ടെണ്ണം ചാലിയാറിൽനിന്നാണ് കിട്ടിയത്. ഡിസാസ്റ്റർ ടൂറിസം അനുവദിക്കില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദുരന്തഭൂമിയിലെ ദൃശ്യങ്ങൾ വിഡിയോ എടുത്ത് പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16