കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്: മൂന്ന് പേര്‍ അറസ്റ്റില്‍, മാര്‍ട്ടിനെതിരെ കൂടുതല്‍ പരാതികള്‍
മാർട്ടിൻ ജോസഫ് ഉടൻ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ
കൊച്ചിയിലെ ഫ്ലാറ്റ് പീഡനക്കേസിലെ പ്രതിയായ മാർട്ടിൻ ജോസഫിനെതിരെ മറ്റൊരു യുവതി കൂടി പരാതി നൽകിയെന്ന് പൊലീസ്. മാർട്ടിൻ ജോസഫ് പീഡിപ്പിച്ചെന്ന് എറണാകുളത്താണ് യുവതി പരാതി നൽകിയത്. പരാതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം മാര്‍ട്ടിന്‍ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
മാർട്ടിനെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് പേരും മാർട്ടിന്റെ സുഹൃത്തുക്കളാണ്. മാർട്ടിൻ ജോസഫ് ഉടൻ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. പീച്ചി വനമേഖലയിലാണ് മാര്‍ട്ടിനുള്ളത് എന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് മട്ടന്നൂർ സ്വദേശിനിയായ യുവതിക്കാണ് മാർട്ടിൻ ജോസഫില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
2020 ഫെബ്രുവരി 15 മുതൽ 2021 മാർച്ച് എട്ട് വരെ ഫ്ലാറ്റിലെ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പൊള്ളലേൽപ്പിച്ചു. ക്രൂരമായ ലൈംഗിക പീഡനത്തിനും യുവതിയെ ഇരയാക്കി. ഇയാൾ പുറത്ത് പോയപ്പോൾ യുവതി ഇറങ്ങിയോടുകയായിരുന്നു. തൃശൂർ മുണ്ടൂർ സ്വദേശിയാണ് മാർട്ടിൻ ജോസഫ്.
Adjust Story Font
16