Quantcast

എറണാകുളം ജില്ലയിൽ ഓക്‌സിജൻ ഉത്പാദനം വർധിപ്പിക്കും

പുതിയ പ്ലാന്‍റുകളിൽ നിന്നുമുള്ള ഓക്സിജൻ ഉത്പാദനം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    26 April 2021 1:37 PM GMT

എറണാകുളം ജില്ലയിൽ ഓക്‌സിജൻ ഉത്പാദനം വർധിപ്പിക്കും
X

എറണാകുളം ജില്ലയിൽ കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്‌സിജന്‍റെ ഉത്പാദനം വർധിപ്പിക്കുന്നു. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.ബി.പി.സിഎല്ലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഓക്സിജൻ മൂന്ന് ടണ്ണാക്കി ഉയർത്താനും നിർദേശം നൽകി.

നിലവിൽ രണ്ട് ടണ്ണാണ് ബി.പി.സിഎല്ലിന്‍റെ ഉത്പാദനം. പുതിയതായി നാല് പ്ലാന്‍റുകളാണ് ജില്ലയിൽ വരുന്നത്. പുതിയ പ്ലാന്‍റുകളിൽ നിന്നുമുള്ള ഓക്സിജൻ ഉത്പാദനം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും.

ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, മുവാറ്റുപുഴ ജനറൽ ആശുപത്രി, പള്ളുരുത്തി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പുതിയ പ്ലാന്‍റുകൾ സ്ഥാപിക്കുന്നത്. നിലവിൽ കേരളത്തിൽ ഓക്‌സിജൻ ഉത്പാദനം സർപ്ലസിലാണെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് കൂടുതൽ ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള തീരുമാനം. രാജ്യം മുഴുവനും ഓക്സിജന്‍ ക്ഷാമത്തിലായിരിക്കുമ്പോഴും കേരളത്തില്‍ ഓക്സിജന്‍ സര്‍പ്ലസിലാണ്.

TAGS :

Next Story