'കലാകാരന്മാർക്കായി കൂടുതല്‍ പദ്ധതികൾ നടപ്പിലാക്കും' മന്ത്രി പി.എ മുഹമ്മദ് റിയാസ്
സാംസ്‌കാരിക വകുപ്പിന്‍റെയും ഭാരത് ഭവന്‍റെയും ആഭിമുഖ്യത്തിൽ നടക്കുന്ന 'മഴമിഴി' പരിപാടിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ടൂറിസം സാംസ്‌കാരിക വകുപ്പുകള്‍ ചേർന്ന് കലാകാരന്മാർക്കായി കൂടുതല്‍ പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാംസ്‌കാരിക വകുപ്പിന്‍റെയും ഭാരത് ഭവന്‍റെയും ആഭിമുഖ്യത്തിൽ നടക്കുന്ന 'മഴമിഴി' പരിപാടിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗായകർക്ക് വേണ്ടിയാകും ഉണരുമീ ഗാനം എന്ന് പേരിട്ട രണ്ടാം ഘട്ടം നടത്തുക.
കോവിഡ് കാലത്ത് കലയുടെയും കലാകാരന്മാരുടെയും അതിജീവനത്തിനായി സാംസ്‌കാരിക വകുപ്പും ഭാരത് ഭവനും ചേർന്ന് ആവിഷ്കരിച്ച പദ്ധതിയാണ് 'മഴമിഴി'. 65 ദിവസം നീളുന്ന മഴമിഴി മെഗാ സ്ട്രീമിങ് രണ്ട് ഘട്ടമായാണ് അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ തനത് നാടൻ ക്ലാസിക്കൽ കലാരൂപങ്ങളെ പരിചയപ്പെടുത്തിയപ്പോൾ രണ്ടാം ഘട്ടം നടത്തുന്നത് പാർശ്വവത്കരിക്കപ്പെട്ട ഗായകർക്ക് വേണ്ടിയാണ്. 'ഉണരുമീ ഗാനം' എന്ന് പേരിട്ടിട്ടുള്ള ഈ ഭാഗത്തിൽ തെരുവുഗായക സംഘങ്ങളുടെയും അന്ധഗായകരുടെയും അനാഥാലയങ്ങളിൽ നിന്നും വൃദ്ധ സദനങ്ങളിൽ നിന്നും ജയിലുകളിൽ നിന്നുമുള്ള കലാകാരന്മാരുടെയും പ്രകടനങ്ങളാകും ഉണ്ടാകുക.
ഗാനാലാപന രംഗത്ത് 40 വർഷം പിന്നിടുന്ന ഗായകൻ ജി വേണുഗോപാൽ, മുതിർന്ന നടി സുബ്ബലക്ഷ്മി, അഭിനേത്രിയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സി.എസ് രാധാദേവി, നടൻ സത്യന്‍റെ മകനും ഗായകനുമായ ജീവൻ സത്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Adjust Story Font
16