യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസ്; കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും
കേസെടുത്ത് അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകണമെന്നാണ് പ്രത്യേക സംഘത്തിന് നൽകിയിരിക്കുന്ന നിർദേശം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്. ഇന്നലെ പരാതിക്കാരനായ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എം.പിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
വിവിധ ഘട്ടങ്ങളിലായി പലയിടങ്ങളിൽ പരാതി നൽകിയിട്ടുള്ള മറ്റാളുകളുടെയും മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. എത്രയും വേഗം ഇത് പൂർത്തിയാക്കി, സംശയമുള്ളവരെ ചോദ്യം ചെയ്യേണ്ടതുമുണ്ട്. കേസെടുത്ത് അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകണമെന്നാണ് പ്രത്യേക സംഘത്തിന് നൽകിയിരിക്കുന്ന നിർദേശം. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് തിരുവനന്തപുരം ഡി.സി.പി നിധിൻ രാജും ഇന്നലെ വ്യക്തമാക്കിയിരുന്നു.
Next Story
Adjust Story Font
16