സംസ്ഥാനത്തെ ഒമിക്രോൺ കേസുകൾ നൂറ് കടന്നു
സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നതും വെല്ലുവിളിയാണ്
ആശങ്ക വർധിപ്പിച്ച് സംസ്ഥാനത്തെ ഒമിക്രോൺ കേസുകൾ നൂറ് കടന്നു. ഇന്നലെ മാത്രം 44 പേർക്കാണ് രോഗബാധ. സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നതും വെല്ലുവിളിയാണ്. ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാളെ വരെ തുടരും.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നലത്തേത്. 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 107 ആയി. 14 പേര്‍ക്കാണ് ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയാണ്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതല്‍ ജനിതക പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. വാക്സിനേഷൻ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി ഇന്നും നാളെയും പ്രത്യേക വാക്സിൻ യജ്ഞം നടത്തും. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും വാക്സിനെടുക്കാന്‍ സമയം കഴിഞ്ഞവരും ഇന്നും നാളെയുമായി വാക്സിനെടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാളെ വരെ തുടരും.
അതേസമയം രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തി. ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ വ്യാപിച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയുമായി ഊർജിത വാക്സിനേഷൻ നടത്താനാണ് തീരുമാനം. പ്രതിദിന കൊവിഡ് കേസുകളിൽ 27 ശതമാനം വർധനയാണ് ഉണ്ടായത്. പുതുവത്സരരാത്രിയിൽ കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ പ്രധാന നഗരങ്ങളിലെല്ലാം കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ രാജ്യത്ത് വാക്സിനേഷൻ 145 കോടി ഡോസ് പിന്നിട്ടതായി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
Adjust Story Font
16