Quantcast

തൃശൂരിലെ സി.പി.ഐയിൽ പൊട്ടിത്തെറി; ചേർപ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളിലെ പകുതിയിലേറെ പേരും രാജിവെച്ചു

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.

MediaOne Logo

Web Desk

  • Updated:

    2024-02-11 15:13:19.0

Published:

11 Feb 2024 2:22 PM GMT

Lok Sabha Elections; CPI says the Left Front has a chance of winning 12 seats, latest malayalam news
X

തൃശൂര്‍: തൃശ്ശൂരിലെ സി.പി.ഐയിൽ പൊട്ടിത്തെറി. ചേർപ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളിലെ പകുതിയിലേറെ പേരും രാജിവെച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.

14 അംഗ ലോക്കൽ കമ്മിറ്റിയിൽ എട്ടുപേരാണ് രാജിവെച്ചത്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആർ രമേഷ് കുമാർ, മണ്ഡലം സെക്രട്ടറി പി.വി അശോക് എന്നിവർ ഏകാധിപത്യ പ്രവണതയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നാണ് ആരോപണം.

സി.സി. മുകുന്ദൻ എം.എൽ.എ.യുടെ പേഴ്സണൽ അസിസ്റ്റന്റിനെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിലും സ്ഥാപിത താല്പര്യമെന്ന് രാജിവെച്ച ലോക്കൽ കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കുന്നു.

More To Watch


TAGS :

Next Story