പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലധികം വിദ്യാർഥികൾക്കും സീറ്റില്ല
ബാച്ചുകൾ വർധിപ്പിച്ചില്ലെങ്കിൽ നിരവധി കുട്ടികൾ പുറത്താകും
മലപ്പുറം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലയിലെ പകുതിയിലധികം വിദ്യാർഥികൾക്കും സീറ്റില്ല. 82,425 കുട്ടികൾ അപേക്ഷിച്ചതിൽ 36,385 വിദ്യാർഥികൾക്കാണ് അലോട്ട്മെൻ്റ് ലഭിച്ചത്.
സർക്കാർ , എയ്ഡഡ് സ്കൂളുകളിലായി 49,664 മെറിറ്റ് സീറ്റുകളാണ് മലപ്പുറം ജില്ലയിൽ ആകെയുള്ളത്. അപേക്ഷ നൽകിയത് 82,425 പേർ.
ട്രയൽ അലോട്ട്മെൻ്റ് കഴിഞ്ഞപ്പോൾ 36,385 വിദ്യാർഥികൾക്കാണ് സീറ്റ് ലഭിച്ചത്. സീറ്റുകൾ വർധിപ്പിക്കാത്ത സാഹചര്യത്തിൽ 32,761 വിദ്യാർഥികൾക്ക് മെറിറ്റ് സീറ്റിൽ പഠിക്കാൻ കഴിയില്ല.
വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് സീറ്റുകൾ കൂട്ടിയാലും ഇരുപതിനായിരത്തോളം കുട്ടികൾക്ക് സീറ്റില്ല. സർക്കാർ പുതിയ ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ പണം നൽകി ബദൽ മാർഗങ്ങൾ തേടേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ.
Next Story
Adjust Story Font
16