Quantcast

കിഴക്കമ്പലത്ത് ഇപ്പോഴും വഴിവിളക്കിന്റെ വെളിച്ചം ലഭിക്കാത്ത ഇരുപതിലേറെ വീട്ടുകാര്‍

ട്വന്റി- ട്വന്റി സംഘടനയുടെ പ്രതികാര നടപടിയെന്ന് പരാതി

MediaOne Logo

Web Desk

  • Published:

    26 July 2021 2:25 AM GMT

കിഴക്കമ്പലത്ത് ഇപ്പോഴും വഴിവിളക്കിന്റെ വെളിച്ചം ലഭിക്കാത്ത ഇരുപതിലേറെ വീട്ടുകാര്‍
X

കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി വീടിനു മുമ്പിൽ വഴിവിളക്കിന്റെ വെളിച്ചം ലഭിക്കാത്ത ഇരുപതിലെറെ വീട്ടുകാരുണ്ട്. പൊതുമരാമത്ത് റോഡിനു വീതികൂട്ടാൻ ട്വന്റി- ട്വന്റി സംഘടന സമീപിച്ചപ്പോൾ വിസമ്മതിച്ചത് കൊണ്ടാണ് ഈ പ്രദേശത്ത് വഴിവിളക്ക് വെക്കാത്തതെന്നാണ് ആരോപണം.

പൂക്കാട്ടുപടിയിൽ നിന്നു കിഴക്കമ്പലം പോകുന്ന വഴിയിൽ ട്വന്റി- ട്വന്റി സംഘടനയുടെ ഭക്ഷ്യ സുരക്ഷാ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം വരെ വഴിവിളക്കുകൾ നിരനിരയായി പ്രകാശിക്കുന്നുണ്ട്. വളവു തിരിഞ്ഞു അടുത്ത വളവെത്തുന്നത് വരെ കൂരിരുട്ടാണ് കഴിഞ്ഞ അഞ്ചു വർഷമായി.

ഈ വഴി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണ്. എന്നാൽ റോഡ് വീതികൂട്ടാൻ 2015 ൽ 20-20 സംഘടനയാണ് പ്രദേശവാസികളെ സമീപിച്ചത്. ഇത്തരം ഒരു ആവശ്യത്തിന് പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടില്ലായിരുന്നുവെന്ന് വിവരവകാശ രേഖകൾ വ്യക്തമാക്കുന്നു. ട്വന്റി- ട്വന്റിയുടെ ആവശ്യത്തിൽ നിന്നു പിൻതിരിഞ്ഞ ഇരുപതിലേറെ വീട്ടുകാർക്ക് ഇതോടെ വഴിവിളക്കില്ലാതായി.

TAGS :

Next Story