Quantcast

വിദ്യാർഥികളുടെ ആധാർ വിവര സമർപ്പണം; കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്

മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    5 Dec 2023 5:44 AM

Published:

5 Dec 2023 4:47 AM

Aadhaar information of students
X

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.

ഡിസംബര്‍ 11,12 തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാം. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിലെ അപാകത മൂലം നിരവധി സ്കൂളുകള്‍ക്ക് അധ്യാപക തസ്തിക നഷ്ടമായിരുന്നു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.


TAGS :

Next Story