Quantcast

യാത്രക്കാരില്ല; കൂടുതല്‍ ട്രയിനുകള്‍ റെയില്‍വെ റദ്ദാക്കി

ചെന്നൈ- ആലപ്പി എക്സ്പ്രസ്,എറണാകുളം -കാരയ്ക്കൽ എക്സ്പ്രസ്, മലബാർ എക്സ്പ്രസ് ,പുനലൂർ - മധുരൈ പാസഞ്ചർ എന്നിവയാണ് റദ്ദാക്കിയത്

MediaOne Logo

Web Desk

  • Published:

    14 May 2021 9:45 AM GMT

യാത്രക്കാരില്ല; കൂടുതല്‍ ട്രയിനുകള്‍ റെയില്‍വെ റദ്ദാക്കി
X

ലോക് ഡൗൺ നിലനിൽക്കെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി റെയിൽവെ. ചെന്നൈ- ആലപ്പി എക്സ്പ്രസ്,എറണാകുളം -കാരയ്ക്കൽ എക്സ്പ്രസ്, മലബാർ എക്സ്പ്രസ് ,പുനലൂർ - മധുരൈ പാസഞ്ചർ എന്നിവയാണ് റദ്ദാക്കിയത്. യാത്രക്കാരില്ലാത്തതിനാലാണ് ട്രെയിൻ റദ്ദാക്കിയതെന്ന് റെയിൽവെ അറിയിച്ചു.

ലോക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലൂടെയുള്ള 30 ട്രയിനുകള്‍ ദക്ഷിണ റെയില്‍വെ നേരത്തെ റദ്ദാക്കിയിരുന്നു. തിരുനെല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ, മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി-എറണാകുളം, മംഗലാപുരം-തിരുവനന്തപുരം, നിസാമുദ്ദീന്‍-തിരുവനന്തപുരം വീക്ക്‌ലി എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

TAGS :

Next Story