Quantcast

മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്: കെ. ഗോപാലകൃഷ്ണന്റെ നമ്പർ വഴി കൂടുതൽ ഗ്രൂപ്പുകള്‍ രൂപീകരിച്ചെന്നു പരാതി

ഹിന്ദു ഉദ്യോഗസ്ഥരെ ചേർത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച വിവരം പുറത്തായതിനു പിന്നാലെയാണു പുതിയ പരാതി

MediaOne Logo

Web Desk

  • Published:

    3 Nov 2024 4:02 PM GMT

Complaint that more WhatsApp groups have been formed through the number of the Director of Industries and Commerce Department K Gopalakrishnan IAS. A new group was found named Mallu Muslim Officers, K Gopalakrishnan phone hacking row, K Gopalakrishnan WhatsApp group row
X

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയരക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസിന്റെ നമ്പർ വഴി കൂടുതൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചതായി പരാതി. മല്ലു മുസ്‌ലിം ഓഫീസേഴ്‌സ് എന്ന പേരിലാണ് പുതിയ ഗ്രൂപ്പ് കണ്ടെത്തിയത്. നേരത്തെ, ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ചേർത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഫോൺ ഹാക്ക് ചെയ്തതാണെന്ന് അദ്ദേഹം പൊലീസിനു പരാതി നൽകിയിട്ടുണ്ട്.

ഹിന്ദു ഉദ്യോഗസ്ഥരെ ചേർത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച വിവരം പുറത്തായതിന് ഏതാനും മണിക്കൂറുകൾക്കു പിന്നാലെയാണു പുതിയ പരാതി. 'Mallu Musliam off' എന്ന പേരിലാണു പുതിയ ഗ്രൂപ്പ്. ഇതിന്റെ സ്‌ക്രീൻഷോട്ടും പുറത്തുവിട്ടിട്ടുണ്ട്.

ആരോ തന്‍റെ നമ്പര്‍ വഴി 11 ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ടെന്ന് കെ. ഗോപാലകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. നാലു ദിവസമായി തുടങ്ങിയിട്ട്. ഒന്നും തൻ്റെ അറിവോടെയല്ല. വിഷയത്തില്‍ താൻ നിരപരാധിയാണെന്നും പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് വലിയ വിവാദമായിരുന്നു. 'Mallu Hindu off' എന്ന പേരിലായിരുന്നു ഗ്രൂപ്പ് ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർക്കിടയിൽനിന്നു വിമിർശനം ഉയർന്നതിനു പിന്നാലെ മണിക്കൂറുകൾക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ മുതിർന്ന 11 ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതിലേക്ക് ആഡ് ചെയ്യപ്പെട്ടതിനു പിന്നാലെ ചില ഉദ്യോഗസ്ഥർ കെ. ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഡിലീറ്റ് ചെയ്തത്.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തി ആരോ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നും വിശദീകരിച്ച് ഉദ്യോഗസ്ഥർക്ക് ഗോപാലകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് ഓഡിയോ സന്ദേശം അയച്ചിരുന്നു. ഫോൺ ഹാക്ക് ചെയ്തെന്ന് കാണിച്ച് അദ്ദേഹം സൈബർ പൊലീസിനു പരാതി നൽകുകയും ചെയ്തു.

Summary: More WhatsApp groups created through the number of K Gopalakrishnan IAS: Report

TAGS :

Next Story