Quantcast

ആരാധന കൊണ്ട് സജീവമാകേണ്ട ഇടമാണ് പള്ളി, രാഷ്ട്രീയ ചർച്ചക്കുള്ള വേദിയാക്കരുത്: ഖലീൽ ബുഖാരി തങ്ങൾ

മഅദിൻ അക്കാദമി സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    2 Dec 2021 4:02 PM GMT

ആരാധന കൊണ്ട് സജീവമാകേണ്ട ഇടമാണ് പള്ളി, രാഷ്ട്രീയ ചർച്ചക്കുള്ള വേദിയാക്കരുത്: ഖലീൽ ബുഖാരി തങ്ങൾ
X

ആരാധനകൾ കൊണ്ട് സജീവമാകേണ്ട ഇടമാണ് പള്ളികളെന്നും രാഷ്ട്രീയ ചർച്ചകൾക്കുള്ള വേദിയായി മസ്ജിദുകളെ ഉപയോഗിക്കരുതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാ ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുള്ളവർ വരുന്ന ഇടമാണ് പള്ളികൾ. അവർക്കിടയിൽ സംഘർഷമുണ്ടാകുന്ന രീതിയിൽ രാഷ്ട്രീയ ചർച്ചകൾ മസ്ജിദുകളിലേക്ക് വലിച്ചിഴക്കരുതെന്നും പള്ളികളെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഉപയോഗപ്പെടുത്താൻ വിശ്വാസികൾ കൂട്ട് നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഅദിൻ അക്കാദമി സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story