മോന്‍സണിന്‍റെ ശേഖരത്തിലുള്ള ഭൂരിഭാഗം വസ്തുക്കളും പുരാവസ്തുക്കളല്ല; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും
ഇന്നോ നാളെയോ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു
മോൻസൺ മാവുങ്കലിന്‍റെ ശേഖരത്തിലുള്ള ഭൂരിഭാഗം വസ്തുക്കളും പുരാവസ്തുക്കളല്ലെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. ഇന്നോ നാളെയോ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പുരാവസ്തുക്കളാണെന്ന് കണ്ടെത്തിയ നാണയങ്ങളും ലോഹവടിയും മോൻസൺ മാവുങ്കലിന് സ്വന്തം പേരിലാക്കി ഇനി രജിസ്റ്റർ ചെയ്യാം.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റീജിയണൽ ഓഫീസറാണ് രജിസ്ട്രേഷൻ ചെയ്ത് നൽകേണ്ടത്. രജിസ്റ്റർ ചെയ്താൽ മാത്രമേ മോൻസണിന് അവ കൈവശം വയ്ക്കാനാകൂ. അല്ലാത്തപക്ഷം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അവ പിടിച്ചെടുക്കാം. പത്ത് വസ്തുക്കൾ പരിശോധിച്ചതിൽ എട്ടെണ്ണവും പുരാവസ്തുക്കളല്ലെന്നായിരുന്നു കണ്ടെത്തൽ.
Next Story
Adjust Story Font
16