Quantcast

കോൺഗ്രസിൽ അസ്വസ്ഥരായ കൂടുതൽ പേർ ഇടത് മുന്നണിയിലേക്ക് വരും- പി.സി ചാക്കോ

'കെ.വി തോമസ് എൽ.ഡി.എഫിൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്നത് തൻറെ രാഷ്ട്രീയ വിലയിരുത്തലാണ്'

MediaOne Logo

Web Desk

  • Updated:

    5 May 2022 7:23 AM

Published:

5 May 2022 7:21 AM

കോൺഗ്രസിൽ അസ്വസ്ഥരായ കൂടുതൽ പേർ ഇടത് മുന്നണിയിലേക്ക് വരും- പി.സി ചാക്കോ
X

എറണാകുളം: കെ.വി തോമസ് യു.ഡി.എഫിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന പ്രതീക്ഷ പങ്കുവെച്ച് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. കോൺഗ്രസിൽ അസ്വസ്ഥരായ കൂടുതൽ പേർ ഇടത് മുന്നണിയിലേക്ക് വരുമെന്നും പി.സി ചാക്കോ മീഡിയവണിനോട് പറഞ്ഞു.

"യു.ഡി.എഫിന്‍റെ ആശങ്കകള്‍ ഈ തെരഞ്ഞെടുപ്പില്‍ കൂടുകയേയുള്ളൂ. ആരൊക്കെ എതിരാകും എന്ന ആശങ്കയാണ് അവര്‍ക്കുള്ളത്. കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്‍റേഷന്‍ വളരെ കൃത്യമായി പറ‍ഞ്ഞതാണ്, ഇത് സഹതാപം വോട്ടാക്കി മാറ്റേണ്ട തെരഞ്ഞെടുപ്പല്ല എന്ന്. രാഷ്ട്രീയമായ മത്സരത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍വാങ്ങിക്കഴിഞ്ഞു. അതുകൊണ്ട് ഏത് കോണ്‍ഗ്രസ് നേതാവിനും ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര നിലപാടെടുക്കാം," പി.സി ചാക്കോ പറയുന്നു.

കെ.വി തോമസ് എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നത് തന്‍റെ രാഷ്ട്രീയ വിലയിരുത്തലാണ്. സി.പി.എമ്മിന്‍റെ സെമിനറില്‍ പങ്കെടുത്ത കെ.വി തോമസ് കെ- റെയിലടക്കമുള്ള വികസനപ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്തു. കെ- റെയിലിനെതിരായി പ്രചാരണം നടത്തുന്നവരാണ് ഈ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്ന യു.ഡി.എഫുകാര്‍. അവര്‍ക്കൊപ്പം കെ.വി തോമസിന് നില്‍ക്കാനാവില്ലെന്നും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാനേ കഴിയൂവെന്നും പി.സി ചാക്കോ വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.വി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് പി.സി ചാക്കോ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഒരു രാഷ്ട്രീയ മത്സരത്തിന് യു.ഡി.എഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിൽ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽകൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം എന്നായിരുന്നു പി.സി ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

TAGS :

Next Story