പനമ്പിള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ ഫ്‌ളാറ്റിൽനിന്ന് എറിഞ്ഞു കൊന്ന കേസിൽ അമ്മക്ക് ജാമ്യം
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
കൊച്ചി: പനമ്പിള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ ഫ്‌ളാറ്റിൽനിന്ന് എറിഞ്ഞുകൊന്ന കേസിൽ പ്രതിയായ അമ്മക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത് എന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം.
ഒരു ദിവസം പ്രായമായ ആൺകുഞ്ഞിനെയാണ് അമ്മ എറിഞ്ഞുകൊന്നത്. സമീപത്തെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായാണ് റോഡിൽ ഒരു തുണിക്കെട്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചത്. പിന്നീടുള്ള പരിശോധനയിൽ കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
Next Story
Adjust Story Font
16