തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയം; ഭരണപക്ഷത്തെ നാല് പേരുടെ പിന്തുണ നിര്‍ണായകമാകും
സ്വതന്ത്രരില്‍ മൂന്ന് പേര്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. എന്നാല്‍ സ്വതന്ത്രരുടെ നിലപാടിനേക്കാളേറെ യു.ഡി.ഫ് ഭയക്കുന്നത് സ്വന്തം മുന്നണിക്കുള്ളില്‍ ഉള്ളവരെയാണെന്നതാണ് മറ്റൊരു വസ്തുത.
തൃക്കാക്കര നഗരസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുമ്പോള്‍ നിര്‍ണായകമാകുക നാല് സ്വതന്ത്രരരുടേയും കോണ്‍ഗ്രസില്‍ ഇടഞ്ഞു നില്‍ക്കുന്നവരുടേയും നിലപാടുകളാകും. ഭരണപക്ഷത്തുള്ള നാല് പേരുടെ പിന്തുണ ലഭിച്ചാല്‍ ഇടതുമുന്നണിക്ക് ഭരണം പിടിക്കാം. ഈ മാസം 23ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ആണ് അവിശ്വാസ പ്രമേയം പരിഗണിക്കുക.
ഓരോ വർഷവും ചെയര്‍പേഴ്സണ്‍ മാറി മാറി വന്ന ചരിത്രമാണ് തൃക്കാക്കര നഗരസഭയുടേത്. കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് നാല് പേര്‍ അധ്യക്ഷ സ്ഥാനത്തിരുന്നിട്ടുണ്ട്. അതിന് മുമ്പ് മൂന്ന് പേരും. ഇത്തവണയും ഈ പതിവ് ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നഗരസഭയില്‍ ആകെയുള്ളത് 43 സീറ്റുകളാണ്. യു.ഡി.എഫ് 21. എല്‍.ഡി.എഫ് 17. സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 22 സീറ്റ്. 5 സ്വതന്ത്രരില്‍ 4 പേരുടെ പിന്തുണയിലാണ് യു.ഡി.എഫിന്‍റെ ഭരണം. ഈ നാല് സ്വതന്ത്രരും അവിശ്വാസത്തെ പിന്തുണച്ചാല്‍ ഇടതുപക്ഷത്തിന് ഭരണം പിടിച്ചെടുക്കാം. സ്വതന്ത്രരില്‍ മൂന്ന് പേര്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. ഇതിലാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. എന്നാല്‍ സ്വതന്ത്രരുടെ നിലപാടിനേക്കാളേറെ യു.ഡി.ഫ് ഭയക്കുന്നത് സ്വന്തം മുന്നണിക്കുള്ളില്‍ ഉള്ളവരെയാണെന്നതാണ് മറ്റൊരു വസ്തുത.
ഐ ഗ്രൂപ്പില്‍ നിന്നുള്ളയാളാണ് നിലവിലെ നഗരസഭാ ചെയര്‍പേഴ്സണായ അജിത തങ്കപ്പന്‍. രണ്ടരവര്‍ഷം കഴിഞ്ഞാന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം എ ഗ്രൂപ്പിന് നല്‍കണം. എ ഗ്രൂപ്പിലുള്ളത് ഏഴ് പേരാണഅ. ഇവരില്‍ 4 പേര്‍ക്ക് ഭരണത്തില്‍ അതൃപ്തിയുണ്ട്. പണക്കിഴി നല്കിയെന്ന് പരസ്യമായി സമ്മതിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ഡി സുരേഷും എ ഗ്രൂപ്പിൽ പെട്ടതാണ്. അജിത തങ്കപ്പന് പകരം മറ്റൊരാള്‍ ചെയര്‍പേഴ്സണാകണം എന്ന അഭിപ്രായവും ഇവര്‍ക്കിടയിലുണ്ട്.
Adjust Story Font
16