ബൈക്കിന് വ്യാജ ആർ.സി നിര്‍മിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഏജന്റും അറസ്റ്റിൽ
മലപ്പുറം ആർ.ടി.ഒ ഓഫീസിലെ മൂന്ന് ജീവനക്കാരും ഡ്രൈവിങ്ങ് സ്കൂൾ ഉടമയുമാണ് അറസ്റ്റിലായത്
മലപ്പുറം: ബൈക്കിന് വ്യാജമായി ആർ.സി നിർമ്മിച്ച കേസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഏജന്റും അറസ്റ്റിൽ. മലപ്പുറം ആർ.ടി.ഒ ഓഫീസിലെ മൂന്ന് ജീവനക്കാരും ഡ്രൈവിങ്ങ് സ്കൂൾ ഉടമയുമാണ് അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശി നാഗപ്പൻ എന്ന വ്യക്തിയുടെ പേരിൽ നെയ്യാറ്റിൻകര ജോയിൻആര്‍.ടി ഓഫീസിൽ KL 20 A 7160 എന്ന ഹീറോ ഹോണ്ട ഫാഷൻ പ്ലസ് ബൈക്ക് 2009 ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ രജിസ്ട്രേഷൻ നമ്പറും ഈ വാഹനത്തിന്റെ എൻജിൻ നമ്പറും ഉൾപ്പെടെ മറ്റൊരു ബൈക്കിന് വ്യാജമായി ഉണ്ടാക്കി.
കീഴ്ശ്ശേരി സ്വദേശി ബിനുവാണ് വ്യാജമായി ആര്‍.സി നിർമ്മിച്ചത്. കൂടുതൽ അന്വേഷണത്തിലാണ് മലപ്പുറം ആർ.ടി.ഒ ഓഫീസിലെ ജീവനക്കരാണ് വ്യാജ ആർ.സി നിർമ്മിച്ചതെന്ന് കണ്ടെത്തിയത്. 2012ലാണ് വ്യാജ ആർ.സി നിർമ്മിച്ചത്. ആർ.സിക്കായി അപേക്ഷ നൽകിയ ഡ്രൈവിങ്ങ് സ്കൂൾ ഉടമ ഉമ്മർ, വ്യാജ രേഖ നിർമ്മിക്കാൻ സഹായിച്ച അന്നത്തെ മലപ്പുറം ആർ.ടി.ഒ ഓഫിസിലെ ക്ലർക്ക് സതീഷ് ബാബു , ടൈപിസ്റ്റ് ഗീത , സൂപ്രണ്ടായിരുന്ന അനിരുദ്ധൻ എന്നിവരാണ് അറസ്റ്റിലായത്.
വ്യാജ ആർ.സി നിർമ്മിക്കുന്ന സമയത്ത് ജോയിന്റ് ആർ.ടി.ഒ ആയിരുന്ന പി.കെ വിജയനാണ് ഒന്നാം പ്രതി. പി.കെ വിജയൻ മരിച്ചു. മലപ്പുറം ആർ.ടി.ഒ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതികളെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ ഇതേ ഉദ്യോഗസ്ഥർ വ്യാജമായി രേഖകൾ നിർമ്മിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.
Adjust Story Font
16