'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ നീക്കം; കുടുംബ സംഗമം ജനുവരി ആദ്യവാരം കൊച്ചിയില്‍
എക്സിക്യുട്ടീവ് അംഗങ്ങളെ അഡ്ഹോക് കമ്മിറ്റിയാക്കിയാണ് നിലവില്‍ സംഘടന പ്രവർത്തിക്കുന്നത്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിറകേ പിരിച്ചുവിട്ട താരസംഘടനയായ 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങി. അഡ്ഹോക് കമ്മിറ്റി നിയന്ത്രിക്കുന്ന അമ്മയുടെ കുടുംബ സംഗമം ജനുവരി ആദ്യവാരം കൊച്ചിയില്‍ നടക്കും. സിദ്ദീഖും ജയസൂര്യയും ഇടവേള ബാബുവും അടക്കം പ്രമുഖർ ലൈംഗിക പീഡനക്കേസുകളില്‍ പ്രതികളായതോടെയാണ് അമ്മ ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവെച്ചത്.
എക്സിക്യുട്ടീവ് അംഗങ്ങളെ അഡ്ഹോക് കമ്മിറ്റിയാക്കിയാണ് നിലവില്‍ സംഘടന പ്രവർത്തിക്കുന്നത്. രണ്ട് മാസത്തിനകം ജനറല്‍ ബോഡി ചേർന്ന് പുതിയ കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. മൂന്നര മാസങ്ങള്‍ക്ക് ശേഷം അമ്മയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അഡ്ഹോക് കമ്മിറ്റി. അമ്മയിലെ അംഗങ്ങളുടെ കുടുംബസംഗമമാണ് ആദ്യ പരിപാടി. ജനുവരി നാലിന് കൊച്ചി കടവന്ത്രയിലാണ് പരിപാടി.
സുതാര്യമായ സംഘടനാ സംവിധാനം വേണമെന്ന നിലപാടാണ് നിലവിലെ അഡ്ഹോക് കമ്മിറ്റിക്കുള്ളത്. അതിനായുള്ള കൂടിയാലോചനകള്‍ അഡ്ഹോക് കമ്മിറ്റി തുടരുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിറകേ കഴിഞ്ഞ ആഗസ്ത് 27 നാണ് അമ്മ പ്രസിഡന്‍റ് മോഹന്‍ ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ കൂട്ടമായി രാജിവെച്ചത്.
Adjust Story Font
16