Quantcast

അതീവ പരിസ്ഥിതിലോല മേഖലയിൽ നിന്നും ഖനനം തുടങ്ങാൻ മലബാർ സിമന്‍റിന്‍റെ നീക്കം

പാലക്കാട് വാളയാർ പണ്ടാരത്തുമലയിൽ നിന്നും ഖനനം നടത്താനാണ് നീക്കം

MediaOne Logo

Web Desk

  • Updated:

    2021-09-29 01:35:54.0

Published:

29 Sep 2021 1:34 AM GMT

അതീവ പരിസ്ഥിതിലോല മേഖലയിൽ നിന്നും ഖനനം തുടങ്ങാൻ മലബാർ സിമന്‍റിന്‍റെ നീക്കം
X

അതീവ പരിസ്ഥിതിലോല മേഖലയിൽ നിന്നും ഖനനം തുടങ്ങാൻ മലബാർ സിമന്‍റിന്‍റെ നീക്കം. പാലക്കാട് വാളയാർ പണ്ടാരത്തുമലയിൽ നിന്നും ഖനനം നടത്താനാണ് നീക്കം. കസ്തൂരി രംഗൻ കമ്മറ്റിയുടെ പഠനത്തിൽ ജൈവ വൈവിധ്യങ്ങളുടെ കലവറയായി കണ്ടെത്തിയ സ്ഥലത്ത് ഖനനം അനുവദിക്കരുതെന്ന് കാണിച്ച് പുതുശ്ശേരി പഞ്ചായത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്ത് നൽകി. നിലവിൽ ചുണ്ണാമ്പ് ഖനനം നടത്തുന്ന മല ഖനനം നടത്തി തീരാറായതോടെയാണ് പുതിയ മലയിൽ ഖനനം നടത്താൻ നീക്കം നടക്കുന്നത്.

സിമന്‍റ് നിർമ്മാണത്തിനായി പൊതുമേഖല സ്ഥാപനമായ മലബാർ സിമന്‍റ്സ് ഖനനം നടത്തി ഒരു പുഴ തന്നെ ഇല്ലാതായ കാഴ്ച്ചയാണിത്. വർഷങ്ങളോളം ഖനനം നടത്തിയതോടെ കൂറ്റൻ മല തീർന്ന് തുടങ്ങി. 2023 ആദ്യത്തോടെ പൂർണ്ണമായും ഇപ്പോൾ ഖനനം നടത്തുന്ന മല ഇല്ലതാകും.ഇതൊടെയാണ് സമീപത്തെ പണ്ടാരത്ത് മലയിൽ ഖനനം നടത്താൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി മലബാർ സിമന്‍റ്സ് തേടിയിരിക്കുന്നത്. അതീവ പാരിസ്ഥിതിക പ്രധാന്യം ഉള്ള പണ്ടാരത്ത് മലതകർന്നാൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകും. പാലക്കാടൻ ചുരത്തിന്‍റെ ഭാഗമായ പണ്ടാരത്ത്മല ഇല്ലാതായാൽ കാലാവസ്ഥ വ്യതിയാനം വരെ സംഭവിക്കാം. ഇത് മുന്നിൽ കണ്ടാണ് പുതുശേരി പഞ്ചായത്ത് പണ്ടാരത്ത് മലയിൽ ഖനനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്ത് നൽകിയത്.

സ്വകാര്യ സിമന്‍റ് കമ്പനികളെ പോലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും അസംസ്കൃത വസ്തുക്കള്‍ എത്തിച്ച് മലബാർ സിമന്‍റ്സിനും പ്രവർത്തിക്കാമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. നിലവിൽ പല അസംസ്കൃത വസ്തുക്കളും മറ്റ് സംസ്ഥാനങ്ങളിലിൽ നിന്നുമാണ് മലബാർ സിമന്‍റ്സ് കൊണ്ടുവരുന്നത്.



TAGS :

Next Story