'കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണം'; കേന്ദ്ര മന്ത്രിയെ കണ്ട് എംപിമാർ
വിഷയത്തിൽ എയർ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് കേന്ദ്ര ന്യൂനപക്ഷ ഹജ്ജ് വകുപ്പ് മന്ത്രി കിരൺ റിജിജു അറിയിച്ചതായി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്ക് അമിത നിരക്ക് ഈടാക്കുന്ന എയർ ഇന്ത്യയുടെ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാർ കേന്ദ്ര മന്ത്രിയെ കണ്ടു. എംപിമാരായ ഇ.ടി മുഹമ്മദ് ബഷീറും എം.കെ രാഘവനുമാണ് കേന്ദ്ര ന്യൂനപക്ഷ ഹജ്ജ് വകുപ്പ് മന്ത്രി കിരൺ റിജിജു, സിവിൽ വ്യോമയാന സെക്രട്ടറി എന്നിവരെ കണ്ടത്.
വിഷയത്തിൽ എയർ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് മന്ത്രി അറിയിച്ചതായി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോടുള്ള കടുത്ത അനീതി ഉടൻ അവസാനിപ്പിക്കണമെന്നും ഇത് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും ഇ.ടി പറഞ്ഞു.
Next Story
Adjust Story Font
16