കാലിക്കറ്റ് സർവകലാശാലയിൽ എം.എസ്.എഫ് സെനറ്റ് അംഗത്തെ അയോഗ്യനാക്കി
റെഗുലർ വിദ്യാർഥിയല്ലെന്ന പരാതി അംഗീകരിച്ചാണ് എം.എസ്.എഫ് പ്രതിനിധിയായ അമീൻ റാഷിദിനെ അയോഗ്യനാക്കിയത്.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗത്തെ അയോഗ്യനാക്കി. എം.എസ്.എഫ് പ്രതിനിധിയായ അമീൻ റാഷിദിനെയാണ് അയോഗ്യനാക്കിയത്. റെഗുലർ വിദ്യാർഥിയല്ലെന്ന പരാതി അംഗീകരിച്ചാണ് നടപടി. അമീൻ റെഗുലർ വിദ്യാർഥിയല്ലെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും പരാതി നൽകിയിരുന്നു.
പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോൾ സീ ഡാക് കോളജിൽ ബി.എക്ക് ചേർന്ന അമീൻ റെഗുലർ വിദ്യാർഥിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നാണ് പരാതി. ഇത് ശരിവെച്ചുകൊണ്ടാണ് ഇയാളെ അയോഗ്യനാക്കിയത്.
Next Story
Adjust Story Font
16