എം.എസ്.എഫ് മുൻ ഭാരവാഹിക്കെതിരെ സൈബർ ആക്രമണം; പ്രതി സ്റ്റേഷനിലെത്തിയത് ജില്ലാ ഭാരവാഹിക്കൊപ്പമെന്ന് ആരോപണം
വ്യാജ ഐ.ഡിയുണ്ടാക്കി ആഷിഖ ഖാനത്തെ അപമാനിക്കാൻ ശ്രമിച്ചത് മലപ്പുറം ചാപ്പനങ്ങാടി സ്വദേശിയായ അനീസ് ആണെന്ന് സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ യൂത്ത് ലീഗ് പ്രവർത്തകനാണ്.
എം.എസ്.എഫ് മുൻ ഭാരവാഹിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി പരാതി. സർ സയ്യിദ് കോളജ് യൂണിറ്റ് എം.എസ്.എഫ് മുൻ വൈസ് പ്രസിഡന്റ് ആഷിഖ ഖാനമാണ് പൊലിസിൽ പരാതി നൽകിയത്. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അനീസ് ആണ് ആഷിഖക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ആറു മാസമായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുപയോഗിച്ച് തന്നെ അപമാനിക്കുന്നതായാണ് മലപ്പുറം പൂക്കാട്ടിരി സ്വദേശിനിയായ ആഷിഖയുടെ പരാതി. കുടുംബം മാനസികമായി തകർന്ന അവസ്ഥയിലാണ് പോലീസിൽ പരാതി നൽകിയതെന്ന് ആഷിഖ പറഞ്ഞു.
വ്യാജ ഐ.ഡിയുണ്ടാക്കി ആഷിഖ ഖാനത്തെ അപമാനിക്കാൻ ശ്രമിച്ചത് മലപ്പുറം ചാപ്പനങ്ങാടി സ്വദേശിയായ അനീസ് ആണെന്ന് സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ യൂത്ത് ലീഗ് പ്രവർത്തകനാണ്. എം.എസ്.എഫ് ജില്ലാ ഭാരവാഹിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി് അനീസ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതെന്നും, സംഭവത്തിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകുമെന്നും ആഷിഖ ആരോപിച്ചു.
എന്നാൽ സൈബർ ആക്രമണത്തിൽ പങ്കില്ലെന്നാണ് എം.എസ്.എഫ് നേതാക്കളുടെ വാദം. ആരോപണവിധേയനോപ്പം പൊലിസ് സ്റ്റേഷനിൽ പോയെന്ന ആരോപണവും എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടി നിഷേധിച്ചു .
Adjust Story Font
16