സ്ത്രീ വിരുദ്ധപരാമർശം: കോടിയേരിക്കെതിരെ ഹരിത നേതൃത്വം സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകി
കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നേരത്തെ എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഫാത്തിമ തഹിലിയയും വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു
സിപിഎം കമ്മിറ്റിയിലെ വനിതാ പ്രതിനിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ സ്ത്രീ വിരുദ്ധപരാമർശം നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എംഎസ്എഫ് ഹരിത സംസ്ഥാന നേതൃത്വം സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകി. പ്രസിഡൻറ് ആയിഷ ബാനു പിഎച്ചാണ് പരാതി നൽകിയത്. വെള്ളിയാഴ്ച സിപിഎം സംസ്ഥാന സമിതി സംബന്ധിച്ചുള്ള വാർത്താസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ വിവാദ പരാമർശം. സമിതിയിലെ സ്ത്രീ പ്രാതിനിധ്യം 50 ശതമാനമാക്കുന്നുണ്ടോയെന്ന ചോദ്യത്തിന് 'അമ്പത് ശതമാനമോ?! നിങ്ങൾ ഈ കമ്മിറ്റിയെ തകർക്കാൻ വേണ്ടി നടക്കുന്നതാണോ? അല്ല പ്രായോഗികമായ നിർദ്ദേശം കൊണ്ട് നടക്കുന്നതാണോ'യെന്ന് കോടിയേരി മറുപടി പറഞ്ഞുവെന്നും പരാതിയിൽ പറഞ്ഞു.
ഈ സമയത്ത് കോടിയേരിയുടെ ശരീര ഭാഷ സ്ത്രീ വിരുദ്ധമായിരുന്നതും പരാമർശം കേട്ട പലരും പരിഹസിച്ച് ചിരിച്ചതും ദൃശ്യത്തിൽ കാണാമെന്നും ചൂണ്ടിക്കാട്ടി. അതിനാൽ കേരളാ വനിതാ കമ്മീഷൻ ആക്ട് വകുപ്പ് 2(1) ൽ നിർവചിച്ചിട്ടുള്ള അൺഫെയർ പ്രാക്ടീസിന്റെ പരിധിയിലുള്ള കുറ്റത്തിന് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നേരത്തെ എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഫാത്തിമ തഹിലിയയും വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു.
The MSF Haritha state leadership has lodged a complaint with the State Women's Commission against Kodiyeri Balakrishnan, the state general secretary, for making anti-women remarks in response to a question about women's representation in the CPM committee.
Adjust Story Font
16