ലീഗില്‍ 'ഹരിതകലാപം'; ഒരു വിഭാഗം എം.എസ്.എഫ് നേതാക്കള്‍ വൈകീട്ട് മാധ്യമങ്ങളെ കാണും
പി.കെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്.
ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ എം.എസ്.എഫിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന്റെ നേതൃത്വത്തിലുള്ളവരാണ് വൈകീട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുന്നത്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ സംരക്ഷിക്കുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്.
പി.കെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്. പി.കെ നവാസ് അടക്കമുള്ള മൂന്ന് എം.എസ്.എഫ് നേതാക്കളോട് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.
ഹരിതക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിനെതിരെ ലീഗ് നേതൃത്വത്തില്‍ തന്നെ ഭിന്നതയുണ്ട്. ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍, എം.സി മായിന്‍ ഹാജി തുടങ്ങിയവര്‍ ഹരിതക്കെതിരെ മാത്രം നടപടി വേണ്ടെന്ന നിലപാടിലാണ്. പി.കെ നവാസ് ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ശീറക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിതയുടെ പരാതി..
Adjust Story Font
16