ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: എം.എസ്.എം
ബഹുജന പ്രതിഷേധം മൂലം മാറ്റിവെച്ച ജെൻഡർ ന്യൂട്രൽ യൂണിഫോം ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ് കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും എം.എസ്.എം ആവശ്യപ്പെട്ടു.
കോഴിക്കോട്: വിദ്യാർഥികളിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ കലാലയങ്ങൾ തോറുമുള്ള ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തമാക്കാനും, ലഹരി വിരുദ്ധ സന്ദേശങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും സർക്കാർ തയ്യാറാകണമെന്ന് എം.എസ്.എം 'ഹൈസെക്ക്' ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം ആവശ്യപ്പെട്ടു. ബഹുജന പ്രതിഷേധം മൂലം മാറ്റിവെച്ച ജെൻഡർ ന്യൂട്രൽ യൂണിഫോം ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ് കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനെതിരെ സമ്മേളനത്തിൽ വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.
'ധാർമികതയാണ് മാനവികതയുടെ ജീവൻ' എന്ന പ്രമേയത്തിൽ എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം എൻ.സി കൺവൻഷൻ സെന്ററിൽ നടന്ന സമ്മേളനം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ലാ പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുള്ളക്കോയ മദനി മുഖ്യാതിഥിയായിരുന്നു. ഡോ.ഹുസൈൻ മടവൂർ, പ്രൊഫ.എൻ.വി അബദ്റഹ്മാൻ, നൂർ മുഹമ്മദ് നൂർഷ, ശുക്കൂർ സ്വലാഹി, അൻസാർ നന്മണ്ട, ജുനൈദ് സലഫി, എം.അഹമ്മദ്കുട്ടി മദനി, ഹാഫിസ് റഹ്മാൻ മദനി, ശിബിലി മുഹമ്മദ്, സഅദുദ്ദീൻ സ്വലാഹി, അബ്ദുൽ മുഹ്സിൻ, അസീം സ്വലാഹി, സുബൈർ സുല്ലമി, വളപ്പിൽ അബ്ദുസ്സലാം, ഷാഹിദ് മുസ്ലിം ഫാറൂഖി, അബ്ദുറഷീദ് ഖാസിമി, സി.കെ ഉമർ സുല്ലമി, അസ്ജദ് കടലുണ്ടി, ഷമൽ പൊക്കുന്ന്, ജാനിഷ് മദനി, അഹമ്മദ് റിഹാബ്, ജാസിൽ, ഡോ. ബദാർ, സനാബിൽ, മുബഷിർ ഫറോക്ക്, അമീൻ തിരുത്തിയാട്, അർഷദ് ,ആയിഷ ചെറുമുക്ക്, ഹനാൻ ഫാത്തിമ, റുഷ്ദ, ഫാത്തിമ റഷ, നജ ബി, നദ പി.കെ എന്നിവർ വിവിധ സെഷനുകളിലായി പ്രസംഗിച്ചു.
Adjust Story Font
16