Quantcast

എം.ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

ആരോഗ്യനില ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-12-20 07:39:50.0

Published:

20 Dec 2024 6:07 AM GMT

mt vasudevan nair
X

കോഴിക്കോട്: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എം.ടി. ഹൃദയാഘാതം ഉണ്ടായതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. മന്ത്രി മുഹമ്മദ് റിയാസ്, എഴുത്തുകാരൻ എം.എൻ കാരശ്ശേരി തുടങ്ങിയവർ ആശുപ്രതിയിലെത്തി എംടിയെ കണ്ടു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു.

മെഡിക്കൽ ബുള്ളറ്റിൻ പ്രകാരമുള്ള സ്ഥിതി തുടരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായാൽ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യത്തോടെ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാർഥനയും ചികിത്സയും അദ്ദേഹത്തെ ആരോഗ്യവനാക്കുമെന്ന് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story