എം.ടിയുടെ ആരോഗ്യനില അതീവഗുരുതരം
വിദഗ്ധ സംഘം പരിശോധിക്കുന്നു
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എം.ടിക്ക് വിദഗ് ഡോക്ടർമാരുടെ നേതൃത്വത്തിൽ തീവ്രപരിചരണം തുടരുകയാണ്.
ദിവസങ്ങൾക്ക് മുമ്പ് മന്ത്രി മുഹമ്മദ് റിയാസ്, എഴുത്തുകാരൻ എം.എൻ കാരശ്ശേരി തുടങ്ങിയവർ ആശുപ്രതിയിലെത്തി എംടിയെ കണ്ടിരുന്നു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു.
മെഡിക്കൽ ബുള്ളറ്റിൻ പ്രകാരമുള്ള സ്ഥിതി തുടരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രനും അന്ന് പറഞ്ഞിരുന്നു. ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായാൽ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യത്തോടെ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാർഥനയും ചികിത്സയും അദ്ദേഹത്തെ ആരോഗ്യവനാക്കുമെന്ന് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16