എം.ടി.എഫ്.ഇ തട്ടിപ്പ്; പ്രചരണ പരിപാടികളിൽ ഭാഗമായത് സമൂഹത്തിലെ ഉന്നതർ
തട്ടിപ്പിനു ഇരയായവരുടെ കൂട്ടത്തിൽ സിനിമ താരങ്ങളും പൊലീസ് ഉദ്യോഗസ്ഥരുമുണ്ടെന്നും വിവരം.
കൊച്ചി: എം.ടി.എഫ്.ഇയുടെ പ്രചരണ പരിപാടികളിൽ ഭാഗമായത് സമൂഹത്തിലെ ഉന്നതർ. കൊച്ചിയിലെ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയവരിൽ സിനിമ താരങ്ങളും ജനപ്രതിനിധികളും. പ്രമുഖരുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടി എം.ടി.എഫ്.ഇ വിശ്വാസ്യത പിടിച്ചുപറ്റി. സിനിമാതാരങ്ങളുടേതടക്കം വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തട്ടിപ്പിനു ഇരയായവരുടെ കൂട്ടത്തിൽ സിനിമ താരങ്ങളും പൊലീസ് ഉദ്യോഗസ്ഥരുമുണ്ടെന്നും വിവരം.
എം.ടി.എഫി.ഇയുടെ എറണാകളത്തെ ഓഫീസ് ഉദ്ഘാനത്തിനു എത്തിയത് സിനിമ താരങ്ങളും ജനപ്രതിനിധികളും. എം.ടി.എഫി.ഇയുടെ പ്രമോട്ടർമാർക്ക് ഓപ്പം വിശിഷ്ട അതിഥിയായി പങ്കെടുത്തത് പ്രമുഖ സിനിമാ താരമാണ്. വിവിധ ജില്ലകളില്‍ നടന്ന പരിപാടികളില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും വരെ പങ്കെടുത്തു. പൊലീസ് സ്റ്റേഷനിലേക്ക് ഉപഹാരങ്ങള്‍ നൽകിയും മറ്റും പൊലീസിന്റെ സഹകരണമുണ്ടെന്നു വരുത്താനും എം ടി എഫ ഇ പ്രമോട്ടർമാർ ശ്രദ്ധിച്ചു.
എം ടി എഫി ഇ തട്ടിപ്പാണെന്ന ധാരണയില്ലാതെയായിരുന്നു പ്രമുഖരുടെ പങ്കാളിത്തമെങ്കിലും ഇവരുടെ സാന്നിധ്യം പദ്ധതിയെക്കുറിച്ച് വിശ്വാസ്യയോഗ്യത വർധിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. പ്രമുഖർ പങ്കെടുത്ത പരിപാടികളുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് പ്രമോട്ടർമാർ കൂടുതല്‍ ആളുകളെ കണ്ണിചേർത്തത്. എം.ടി.എഫ്.ഇയുടെ ഭാഗമായി പണം നിക്ഷേപിച്ചവരിലും പൊലീസ് ഉള്‍പ്പെടെ സർക്കാർ ഉദ്യോഗസ്ഥരുണ്ടെന്നാണ് വിവരം. സർക്കാർ നടപടിയും പ്രതിഛായ നഷ്ടവും ഭയന്ന് ആരും പുറത്തു പറയുന്നില്ല. സംസ്ഥാനത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പ്രധാനമായും പ്രചരണ പരിപാടികള്‍ പങ്കെടുത്തത്. മലയാളി പ്രവാസികളെ ലക്ഷ്യമിട്ട് ദുബൈ തുടങ്ങി ഗള്‍ഫ് നഗരങ്ങളിലും എം ടി എഫ് ഇയുടെ പ്രചരണ പരിപാടികള്‍ നടന്നു.
എ.ഐ ട്രേഡിങ്ങിന്‍റെ പേരില്‍ മലയാളികളില്‍നിന്നടക്കം കോടിക്കണക്കിന് രൂപ തട്ടിയ ശേഷം കമ്പനി പ്രവർത്തനം നിർത്തി. മെറ്റാവേഴ്സ് ഫോറിന്‍ എക്‌സ്‌ചേഞ്ച്(എം.ടി.എഫ്.ഇ) എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് ആയിരക്കണക്കിനു നിക്ഷേപകരെ പെരുവഴിയിലാക്കി പ്രവർത്തനരഹിതമായത്. മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ തട്ടിപ്പ്. പ്രവാസികളടക്കം ആയിരക്കണക്കിന് മലയാളികള്‍ക്കു കോടികള്‍ നഷ്ടപ്പെട്ടതായി 'മീഡിയവണ്‍' അന്വേഷണത്തില്‍ കണ്ടെത്തി.
ഈ മാസം 16 മുതലാണ് മെറ്റാവേഴ്സ് ഫോറിന്‍ എക്സ്ചേഞ്ച് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോം പ്രവർത്തനം നിർത്തിയത്. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുഖേന ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി എല്ലാ ദിവസവും വരുമാനം നല്‍കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
Adjust Story Font
16