യു ഡി എഫിന്റെ പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുമെന്ന് മുഈൻ അലി ശിഹാബ് തങ്ങൾ
ഹൈദരലി തങ്ങളെക്കുറിച്ച് കെ എസ് ഹംസ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നും മുഈൻ അലി തങ്ങൾ

മലപ്പുറം: യുഡിഎഫിന്റെ പ്രചാരണ പരിപാടികളിലും കുടുംബയോഗങ്ങളിലും സജീവമായി പങ്കെടുക്കുമെന്ന് മുഈൻ അലി ശിഹാബ് തങ്ങൾ. പൊന്നാനി മണ്ഡലം സ്ഥാനാർഥി സമദാനിക്ക് വേണ്ടിയുളള റോഡ് ഷോയിലുൾപ്പെടെ അദ്ദേഹം പങ്കെടുത്തു. ഹൈദരലി തങ്ങളുമായി ബന്ധപ്പെട്ട കെഎസ് ഹംസ ഉന്നയിച്ച ആരോപണങ്ങൾ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പരിപാടികളിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ് . എന്റെ കാര്യം പറയേണ്ടതും ഞാൻ തന്നെയാണെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു.
ഹൈദരലി തങ്ങളെക്കുറിച്ച് കെ എസ് ഹംസ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നും മുഈൻ അലി തങ്ങൾ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നത് ഹൈദരലി തങ്ങൾക്ക് ഇഷ്മുണ്ടായിരുന്നില്ലെന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ഹംസ കഴിഞ്ഞ ദിവസം ആരോപിച്ചതും അദ്ദേഹം തള്ളി..
തങ്ങളെ ഭീഷണിപ്പെടുത്തി നിർത്തുകയായിരുന്നുവെന്നും തങ്ങളെ ചോദ്യം ചെയ്യാൻ കുഞ്ഞാലിക്കുട്ടി ഇ.ഡിയെ കൂട്ടിക്കൊണ്ടുവന്നുവെന്നും ഹംസ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മുഈൻ അലി തങ്ങൾ രംഗത്തുവന്നത്.
Adjust Story Font
16