ഹൃദയാഘാതം; മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
37 വർഷം സലാലയിൽ ജോലി ചെയ്തിരുന്നു
സലാല: കണ്ണൂർ തളിപ്പറമ്പ് കീച്ചേരി സ്വദേശി പീടിയേക്കണ്ടി പറമ്പിൽ മുഹമ്മദ് പി.പി (65) നാട്ടിൽ നിര്യാതനായി. കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. 37 വർഷം സലാലയിൽ ജോലി ചെയ്തിരുന്നു. നേരത്തെ അൽമഷൂറിന് സമീപവും മാർക്കറ്റിലും കഫ്ത്തീരിയ നടത്തിയിരുന്നു. രണ്ട് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ നസ്‌റിൻ, നിഹാദ് (യു.കെ.), നിഹാല എന്നിവർ മക്കളാണ്. മൃതദേഹം ഇന്ന് രാവിലെ പത്തിന് പാപ്പിനശ്ശേരി കാട്ടിലെപള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story
Adjust Story Font
16