Quantcast

കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കുന്നില്ല; വാട്ടർ അതോറിറ്റിക്കെതിരെ മുഹമ്മദ് റിയാസ്

റിയാസ് പറഞ്ഞതിനെ എതിർക്കുന്നില്ലെന്നും ഗൗരവമായി കാണുന്നുവെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    26 Nov 2021 7:15 AM GMT

കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കുന്നില്ല; വാട്ടർ അതോറിറ്റിക്കെതിരെ മുഹമ്മദ് റിയാസ്
X

റോഡുകളുടെ ശോച്യാവസ്ഥയിൽ വാട്ടർ അതോറിറ്റിയെ പഴിച്ചു പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പിന്നീട് നന്നാക്കുന്നില്ലെന്ന് മന്ത്രിയുടെ വിമർശനം. റിയാസ് പറഞ്ഞതിനെ എതിർക്കുന്നില്ലെന്നും ഗൗരവമായി കാണുന്നുവെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു . റിയാസുമായി അടുത്ത ആഴ്ച മന്ത്രി റിയാസുമായി ചർച്ച നടത്തുമെന്നും റോഷി അറിയിച്ചു.

മലപ്പുറം ജില്ലയിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗത്തിന് മുമ്പായിരുന്നു റോഡുകളുടെ ശോച്യാവസ്ഥയിൽ വാട്ടർ അതോറിറ്റിയെ മന്ത്രി വിമർശിച്ചത് . കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കാനുള്ള ഉത്തരവാദിത്തം കൂടി വാട്ടർ അതോറിറ്റിക്കുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

സാങ്കേതികമായ ചില പ്രശ്നങ്ങൾ കൊണ്ടാണ് ജലസേചന വകുപ്പിന്‍റെ പ്രവർത്തനങ്ങൾ വൈകുന്നതെന്നും മന്ത്രിയുടെ വാക്കുകൾ ഗൗരവമായി കാണുന്നുവെന്നുമായിരുന്നു വകുപ്പിനെതിരെയുള്ള വിമർശനത്തിൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രതികരണം. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം നടത്തിയ ഹൈക്കോടതി മോശം റോഡുകളുടെ അവസ്ഥ പൊതുജനങ്ങൾക്ക് ഹൈക്കോടതിയെ അറിയിക്കാമെന്നും നിർദേശം നൽകി .ഡിസംബർ 14ന് മുമ്പ് വിവരങ്ങൾ അറിയിക്കാനാണ് നിർദേശം.

TAGS :

Next Story