Quantcast

പാലക്കാട് സി.പി.ഐയിൽ വിഭാഗീയത; മുഹമ്മദ് മുഹ്‌സിൻ ജില്ലാ കൗൺസിലിൽനിന്ന് രാജിവച്ചു

വിഭാഗീയ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് മുഹ്സിനെ നേരത്തെ ജില്ലാ എക്‌സിക്യൂട്ടീവിൽനിന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-01 06:15:00.0

Published:

1 Aug 2023 4:23 AM GMT

Pattambi MLA Muhammed Muhassin resigns from CPI Palakkad District Council,  Pattambi MLA,  Muhammed Muhassin, CPI Palakkad District Council, CPI rift
X

പാലക്കാട്: സി.പി.ഐ പാലക്കാട് ജില്ലാ കൗൺസിലിൽനിന്ന് രാജിവച്ച് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ. ജില്ലാ ഘടകത്തിലെ വിഭാഗീയതയെ തുടർന്നാണ് നടപടി. രാജിക്കത്ത് ഇന്നു ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് ചർച്ച ചെയ്യും.

വിഭാഗീയ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് മുഹ്സിനെ നേരത്തെ ജില്ലാ എക്‌സിക്യൂട്ടീവിൽനിന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിനുപിന്നാലെയും മുഹ്‌സിനെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. മുഹ്‌സിനു പുറമെ മുൻ ജില്ലാ പഞ്ചായത്ത് അംഗം അടക്കം ആറുപേർകൂടി ജില്ലാ കൗൺസിലിൽനിന്നു രാജിവച്ചിട്ടുണ്ട്. കൂടുതൽ പേർ രാജിക്കൊരുങ്ങുന്നതായും സൂചനയുണ്ട്. ജില്ലയിലെ സി.പി.ഐയുടെ ഏക എം.എൽ.എയാണ് മുഹ്‌സിൻ.

മുഹ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് പാലക്കാട് സി.പി.ഐയിൽ കൂട്ടരാജിയുണ്ടായിരുന്നു. മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലം കമ്മിറ്റികളിലെ നിരവധി പേരാണ് രാജിവച്ചത്.

സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജിനെതിരെ മുഹ്‌സിനെ അനുകൂലിക്കുന്ന പക്ഷം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. റവന്യു വകുപ്പിലെയും സിവിൽ സപ്ലൈസിലെയും അഴിമതികൾ ചൂണ്ടിക്കാട്ടി പ്രതികരിച്ചതിന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ജില്ലാ കൗൺസിൽ അംഗമായ മുഹ്‌സിനെ ജില്ലാ കമ്മിറ്റിയിലേക്കും മറ്റു രണ്ടുപേരെ മണ്ഡലം, ബ്രാഞ്ച് തലങ്ങളിലേക്കും തരംതാഴ്ത്തിയതിന് പിന്നാലെയാണ് സുരേഷ് രാജ് വിരുദ്ധ വിഭാഗം പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയത്.

Summary: Pattambi MLA Muhammed Muhassin resigns from CPI Palakkad District Council

TAGS :

Next Story