Quantcast

നിപ: മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്; ആശങ്ക വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ചേർന്ന അവലോകനയോഗം സ്ഥിതിഗതികൾ വിലയിരുത്തി.

MediaOne Logo

Web Desk

  • Published:

    12 Sep 2023 10:52 AM GMT

Muhammed Riyas after nipa review meeting
X

കോഴിക്കോട്: നിപ പ്രതിരോധത്തിന് എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. വൈകീട്ടോടെ മാത്രമേ പരിശോധനാഫലം പുറത്തുവരികയുള്ളൂ. അതിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുറ്റ്യാടിയിൽ അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് അവലോകനയോഗം ചേർന്നത്. മരുതോങ്കര പഞ്ചായത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. ആയഞ്ചേരി പഞ്ചായത്തിൽ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. സമീപ പഞ്ചായത്തുകളിലും അവലോകനയോഗങ്ങൾ ചേർന്ന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.

നിപ സംശയത്തെ തുടർന്ന് നാലുപേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. ഒമ്പത് വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. 10 മാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story