മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു
നിലവിൽ ഡാമിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ടു 139 അടിയിലേക്ക് അടുക്കുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 3,4 ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാണ് തുറന്നത്. രാവിലെ 7.29 നാണ് ആദ്യ ഷട്ടർ തുറന്നത്. മുല്ലപ്പെരിയാറിലെ ഡാമിലെ വെള്ളമൊഴുകിയെത്തുന്ന ഇടുക്കി ഡാമും അടിയന്തര സാഹചര്യമുണ്ടായാൽ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
നിലവിൽ ഡാമിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ടു 139 അടിയിലേക്ക് അടുക്കുകയാണ്.
536 ഘനയടി വെള്ളമാണ് ഒരു സെക്കൻഡിൽ പുറത്തേക്കൊഴുകുക. ഇതുവഴി ഇടുക്കി ഡാമിൽ അരയടി വെള്ളം മാത്രമേ ഉയരൂ എന്നാണ് കണക്കാക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സർക്കാർ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും എടുത്തിട്ടുണ്ട് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
കേരളം സുസജ്ജമാണെന്നും എല്ലാ തയ്യാറെടുപ്പും എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട് സാഹചര്യമില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഇന്നത്തെ മഴ മുന്നറിയിപ്പിനെയും ഗൗരവമായി കാണുമെന്നും ഓറഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിന്റെ തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Adjust Story Font
16