മുല്ലപ്പെരിയാർ ജലനിരപ്പ്; മേൽനോട്ട സമിതി ഇന്ന് സുപ്രിം കോടതിയിൽ നിലപാടറിയിക്കും
മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാൽ അധിക ജലം ഇടുക്കി ഡാമിന് താങ്ങാനാകില്ലെന്നും ഡാമിലെ ജലം 137 അടി കവിയരുതെന്നും കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തുന്നതിൽ മേൽനോട്ട സമിതി ഇന്ന് സുപ്രിം കോടതിയിൽ നിലപാടറിയിക്കും. ജലനിരപ്പ് ക്രമീകരിക്കുന്നത് ചർച്ച ചെയ്യാൻ സമിതി ഇന്നലെയാണ് യോഗം ചേർന്നത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാൽ അധിക ജലം ഇടുക്കി ഡാമിന് താങ്ങാനാകില്ലെന്നും ഡാമിലെ ജലം 137 അടി കവിയരുതെന്നും കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്നും കേരളം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥതല യോഗത്തിലാണ് കേരളം നിലപാടറിയിച്ചത്. ഇക്കാര്യം സുപ്രിം കോടതിയിലും ആവർത്തിക്കും. കേരളത്തിന്റെ ആവശ്യത്തിലുള്ള മറുപടി തമിഴ്നാട് സർക്കാർ കോടതിയെ അറിയിക്കും.
അതേസമയം, ശക്തമായ മഴയില്ലാത്തതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് നിലവില്‍ മഴയില്ല. 2200 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് ഇതേ അളവില്‍ വെള്ളം കൊണ്ടുപോകുന്നുമുണ്ട്. നിലവില്‍ 137.60 അടിയാണ് ജലനിരപ്പ്. 138 അടിയില്‍ സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
Adjust Story Font
16