മുല്ലപ്പെരിയാർ കേസ്; റൂള്‍ കർവ്, ഗെയ്റ്റ് ഓപ്പറേഷൻ അടക്കമുള്ള നാല് വിഷയങ്ങളിൽ ഇരു സംസ്ഥാനങ്ങളും യോജിച്ചു
വിയോജിപ്പുള്ള പരിഗണന വിഷയങ്ങൾ കോടതിയെ അറിയിക്കും
മുല്ലപ്പെരിയാർ കേസിലെ പരിഗണന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തിൽ തീരുമാനം. കേസിലെ നാല് വിഷയങ്ങളിൽ ഇരു സംസ്ഥാനങ്ങളും യോജിച്ചു. റൂൾ കർവ്, ഗേറ്റ് ഓപറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെൻ്റേഷൻ, മേൽനോട്ട സമിതിയുടെ പ്രവർത്തനം എന്നീ വിഷയങ്ങളിൽ വാദം നടത്താൻ ധാരണയായി. കേരളത്തിനും തമിഴ്നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങള്‍ പ്രത്യേകം സുപ്രീംകോടതിയെ അറിയിക്കും.
സുരക്ഷ അടക്കമുള്ള വിയോജിപ്പുള്ള വിഷയങ്ങളാണ് കോടതിയെ അറിയിക്കുക. കേരളത്തിലെയും തമിഴ്നാട്ടിലെയും അഭിഭാഷകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ കേന്ദ്ര പ്രതിനിധി, യോഗത്തില്‍ പങ്കെടുത്തില്ല. ഫെബ്രുവരി രണ്ടാം വാരമാണ് കേസിൽ അന്തിമവാദം നടക്കുക. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പരിഗണന വിഷയങ്ങളില്‍ തീരുമാനമെടുത്തത്.
Next Story
Adjust Story Font
16