Quantcast

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141 അടിയിലെത്തി; ജാഗ്രതാ നിർദേശം

പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-12-14 04:12:10.0

Published:

14 Dec 2022 2:59 AM GMT

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141 അടിയിലെത്തി;  ജാഗ്രതാ നിർദേശം
X

ഇടുക്കി: മുല്ലപ്പെരിയാറിൽ ജാഗ്രതാ നിർദേശം. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തിയതോടെ തമിഴ്നാട് രണ്ടാം ഘട്ടമുന്നറിയിപ്പ് നൽകി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതു പരിസ്ഥിതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഡാം നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നും കേരളം നിയോഗിച്ച സാങ്കേതിക സമിതിയുടെ റിപ്പോർട്ട് നല്‍കിയിരുന്നു. പുതിയ ഡാം നിർമിക്കുന്നതിനു മുന്നോടിയായി കരാർ ഏജൻസി നൽകിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ 3 വാല്യങ്ങ‍ളുള്ള കരടു റിപ്പോർട്ടാണു സംസ്ഥാന ജലസേചന വകുപ്പിലെയും തൃശൂർ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്റെയും വിദഗ്ധർ ഉൾപ്പെടുന്ന സാങ്കേതിക സമിതി പരിശോധിച്ചത്.

മുല്ലപ്പെരിയാറിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പഴയ ഡാമിന്റെയും പുതുതായി നിർമിക്കാൻ ഉ‍ദ്ദേശിക്കുന്ന ഡാമിന്റെയും വൃഷ്ടി പ്രദേശ‍ത്തെ പരിസ്ഥിതി ആഘാതത്തെക്കുറി‍ച്ചാണ് കരാർ ഏജൻസിയായ ഹൈദരാബാദിലെ പ്രഗതി ലാബ്സ് ആൻഡ് കൺസ‍ൽറ്റൻസ് പ്രൈവറ്റ് ലിമിറ്റഡ് പഠനം നടത്തി ജലസേചന വകുപ്പിനു കരടു റിപ്പോർട്ട് സമർപ്പിച്ചത്.

TAGS :

Next Story